ലണ്ടന്‍: ഇറാനെതിരായ യുഎസ് ആക്രമണങ്ങള്‍ക്ക് ശേഷം സംഘര്‍ഷം രൂക്ഷമായാല്‍ മിഡില്‍ ഈസ്റ്റിന് പുറത്തുള്ള അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇറാനിനെതിരായ ആക്രമണങ്ങള്‍ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ വിജയമായിരുന്നു.
യുഎസ് സേന ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കെതിരെ അര്‍ദ്ധരാത്രിയില്‍ കൃത്യമായ ആക്രമണം നടത്തിയെന്ന് പറഞ്ഞുകൊണ്ടാണ് യുഎസ് പ്രതിരോധ സെക്രട്ടറി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതിയെ നശിപ്പിക്കുകയോ ഗുരുതരമായി കേടുപാടുകള്‍ വരുത്തുകയോ ആയിരുന്നു ലക്ഷ്യം. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെ രാത്രി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്നും (ഏറ്റവും മുതിര്‍ന്ന യുഎസ് സൈനിക ഉദ്യോഗസ്ഥന്‍) ചേര്‍ന്നാണ് മാധ്യമങ്ങളോട് സംസാരിച്ചത്. തങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഉന്‍മൂലനം ചെയ്തുവെന്ന് അവര്‍ മാധ്യമങ്ങളോട് ഒരേ സ്വരത്തില്‍ വ്യക്തമാക്കി.
അതേസമയം യുഎസ് ആക്രമണങ്ങളോട് ഇറാന്‍ എങ്ങനെ പ്രതികരിക്കാന്‍ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ലോകത്തിന്റെ സാമ്പത്തിക ഭദ്രത. ഇപ്പോള്‍ ഉള്ള വലിയ സാമ്പത്തിക പ്രക്ഷുബ്ധതയെ എങ്ങനെ അഭിമുഖീകരിക്കും എന്നതും ഇറാന്‍ പ്രതികരണം പോലെ ഇരിക്കുമെന്ന് മുന്‍ മുതിര്‍ന്ന ബ്രിട്ടീഷ് സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഇറാനിയന്‍ നേതൃത്വം പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തതായി എന്ത് സംഭവിക്കുമെന്നത് വലിയ ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ഫിലിപ്പ് ഇന്‍ഗ്രാം പറയുന്നു.
ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയാല്‍ എന്തുസംഭവിക്കും? ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 മുതല്‍ 30% വരെ ആ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്‌കൈ ന്യൂസ് അവതാരകനായ മാറ്റ് ബാര്‍ബെറ്റിനോട് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ലോകമെമ്പാടും ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം, മൂന്ന് വര്‍ഷം മുമ്പ് റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചപ്പോള്‍ സംഭവിച്ചതൊക്കെ വളരെ ചെറിയ മാറ്റമായി തോന്നിപ്പിക്കും വിധമായിരിക്കും. ഇറാന് നിരവധി ഓപ്ഷനുകളുണ്ട്, ഭീഷണിയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ മുതല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കുന്നത് വരെ അവ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനെതിരെയുള്ള യുഎസ് ആക്രമണങ്ങളെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള സൈനിക സംരക്ഷണ നടപടികള്‍ യുകെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് സ്‌കൈ ന്യൂസ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
