സന: യെമനിലെ ഹൊദൈദ തുറമുഖത്ത് ആറ് വ്യോമാക്രമണങ്ങള്‍ നടന്നതായി ഹൂത്തികള്‍. ആക്രമണത്തിന് ഇസ്രായേലിനെയും അമേരിക്കയെയും യെമന്‍ ഭീകര സംഘടന കുറ്റപ്പെടുത്തി. ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ ഇസ്രയേലിലെ ടെല്‍ അവീവിലെ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിന് പിറ്റേന്നാണ് ഹൊദൈദയില്‍ ആക്രമണം ഉണ്ടാവുന്നത്.
വ്യോമാക്രമണങ്ങളെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം വാഷിംഗ്ടണുമായി സഹകരിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറഞ്ഞു.
ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍, യെമനിലെ ഹൂത്തി വിമതര്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ആക്രമണം തടസപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്