സുരക്ഷാ മുന്‍കരുതല്‍: കടല്‍യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍

JUNE 29, 2026, 9:41 PM

ദോഹ: മേഖലയിലെ സൈനിക നീക്കങ്ങളെത്തുടര്‍ന്ന് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഖത്തര്‍ പൗരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, രാജ്യത്ത് ബോട്ട് യാത്രകള്‍ക്കും വിനോദ-മത്സ്യബന്ധന പരിപാടികള്‍ക്കും ഗതാഗത മന്ത്രാലയം താല്‍കാലിക വിലക്കേര്‍പ്പെടുത്തി. ലഷര്‍ ബോട്ടുകള്‍, മത്സ്യബന്ധന യാനങ്ങള്‍, ജെറ്റ് സ്‌കീകള്‍ എന്നിവയ്ക്കാണ് വിലക്ക്.

അതേസമയം അന്താരാഷ്ട്ര ചരക്കുകപ്പലുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കടലില്‍ കാണാതായ ബോട്ടില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചാണ് ഖത്തര്‍ പൗരന്‍ മരിക്കുകയും ഒപ്പമുണ്ടായിരുന്ന അറബ് സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

അതിനിടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൊവ്വാഴ്ച ദോഹയില്‍ വച്ച് ഇറാനുമായി അടിയന്തര ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി. യുഎസുമായി നിലവില്‍ യാതൊരുവിധ ഔദ്യോഗിക ചര്‍ച്ചകളും നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാന്റെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam