ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ കരോൾട്ടിൻ സെന്റ്‌മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 15,16 തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു.
ആഗസ്റ്റ് 9ന് പള്ളി വികാരി റവ. ഫാദർ പോൾ തോട്ടക്കാടിന്റെ വിശുദ്ധ കുർബ്ബാനാനന്തരം മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനി ഈ വർഷത്തെ പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് വിശ്വാസികളെ അതിസംബോധന ചെയ്തു. ഇതോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച പള്ളിയുടെ പാർക്കിംഗ് ലോട്ടിന്റെ ഉദ്ഘാടനവും അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചു.
ഈ വർഷത്തെ പെരുന്നാളിന്റെ മുഖ്യാതിഥി യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൺ മോർ ബസ്സേലിയോസ് ജോസഫ് ബാവയാണ്. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്കയിൽ എഴുന്നള്ളി വരുന്നത്.
മരിച്ച് ഗത്‌സമൻ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട കന്യകമറിയാമിന്റെ ശരീരം മൂന്നാം ദിവസം മാലാഖമാർ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിന്റെ ഓർമ്മയായി എല്ലാവർഷവും ആഗസ്റ്റ് 15 വാങ്ങിപ്പ് പെരുന്നാൾ കൊണ്ടാടുന്നു.
ആഗസ്റ്റ് 15 ഡാളസ് എയർപ്പോർട്ടിൽ എത്തിച്ചേരുന്ന ബാവക്ക് ഭദ്രാസന സെക്രട്ടറിയും ഇടവക വികാരിയുമായ റവ. ഫാ. പോൾ തോട്ടക്കാട്ടും, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസി സമൂഹവും ചേർന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതാണ്.
തുടർന്ന് സന്ധ്യാപ്രാർത്ഥനയും സുപരിചിതനും പ്രശസ്ത വാഗ്മിയുമായ റവ. ഫാദർ ജേക്കബ് ജോസഫ് പിഎച്ച്.ഡി അവർകളുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
16-ാം തീയതി രാവിലെ പ്രഭാത പ്രാർത്ഥനയും തുടർന്ന് 9.30ന് ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും അതോടനുബന്ധിച്ച് വിശുദ്ധ കന്യക മറിയാമിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തുന്നതാണ്.
വിശുദ്ധ കുർബ്ബാനാനന്ദരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ കടന്ന് വന്ന് സംബന്ധിപ്പാൻ പള്ളി വികാരി നിങ്ങളേവരേയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഡാളസ് മേഖലയിലെ എല്ലാ വൈദീകരുടേയും സാന്നിദ്ധ്യസഹകരണം ഈ പെരുന്നാളിൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് റിജു വിരിപ്പൻ (321-432-6819), സെക്രട്ടറി ജോർജ് മാത്യു (602-687-2756), ട്രഷറാർ ബിനു ഇട്ടി (201-993-9383) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
