ദുബായ്: ലേബര്‍ ക്യാംപുകളില്‍ യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധന. മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനയില്‍ 352 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് തൊഴില്‍മന്ത്രാലയം പിഴ ചുമത്തി.
യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ ഏകദേശം 15 ലക്ഷം തൊഴിലാളികള്‍ താമസിക്കുന്നതായാണ് തൊഴില്‍മന്ത്രാലയത്തിന്റെ കണക്ക്. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ലേബര്‍ അക്കമഡേഷന്‍ സിസ്റ്റത്തില്‍ 1,800 ലേറെ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ക്യാംപുകളില്‍ മെയ് 20 മുതല്‍ ജൂണ്‍ 7 വരെ നടത്തിയ പരിശോധനയിലാണ് 352 നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
എയര്‍ കണ്ടീഷന്റെയും വെന്റിലേഷന്റെയും അപര്യാപ്തത, തീപ്പിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ എന്നിവയാണ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് നിയമം പാലിക്കാത്ത ചില കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മറ്റുള്ളവയ്ക്ക് പിഴ ചുമത്തുകയും ചെയ്തു. ചിലര്‍ക്ക് അവരുടെ താമസസൗകര്യം ശരിയാക്കാന്‍ ഒരു മാസം വരെ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.
ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റര്‍ സ്ഥലം ലേബര്‍ക്യാമ്പില്‍ അനുവദിച്ചിരിക്കണം. ശുചീകരണം, തണുത്ത വെള്ളം, ബെഡ്‌റൂമുകള്‍, വാഷ്‌റൂം ഉപകരണങ്ങള്‍ എന്നിവ നിര്‍ബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്