ഡൊമിനിക്കന്‍ റിപ്പബ്ലിക്കനില്‍ കാണാതായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു. മാര്‍ച്ച് 6 ന് പ്രാദേശിക സമയം 04:00 ഓടെയാണ് 20 കാരിയായ സുദിക്ഷ കൊണങ്കിയെ അവസാനമായി ഒരു ഹോട്ടലില്‍ കണ്ടത്. കൊണങ്കി മുങ്ങിമരിച്ചതാണോ എന്ന് ഉദ്യോഗസ്ഥര്‍ പരിഗണിക്കാത്തതിനാല്‍ അവരുടെ തിരോധാനം ഒരു മിസ്സിങ് കേസായിട്ടാണ് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തിലുള്ള ക്രൈം നടന്നതായുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക് അറ്റോര്‍ണി ജനറല്‍ സൂചിപ്പിച്ചു.
ആരാണ് സുദിക്ഷ കൊണങ്കി?
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുന്ന 20 വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിനിയാണ് സുദിക്ഷ കൊണങ്കി. കോളജിലെ അഞ്ച് സ്ത്രീ സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം വസന്തകാല അവധി ആഘോഷിക്കാനായി പുണ്ട കാനയിലെ ഒരു റിസോര്‍ട്ടിലേക്ക് പോയതായാണ് കൊണങ്കി എന്ന് ലൗഡൗണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അവര്‍ ഇന്ത്യന്‍ പൗരയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്ഥിര താമസക്കാരിയുമാണ്. ലൗഡൗണ്‍ കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന വിര്‍ജീനിയയിലെ ചാന്റിലിയിലാണ് അവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
അവളെ അവസാനമായി എവിടെയാണ് കണ്ടത്?
മാര്‍ച്ച് 6 ന് പുലര്‍ച്ചെയാണ് കൊണങ്കിയെ അവസാനമായി കണ്ടത്. സിസിടിവി വീഡിയോയില്‍ അവരും ഒരു കൂട്ടം സുഹൃത്തുക്കളും ബീച്ചിലേക്ക് നടക്കുന്നത് ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വീഡിയോയില്‍ അഞ്ച് യുവതികളും രണ്ട് അമേരിക്കന്‍ പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ കൊണങ്കി ഒരു പുരുഷനോടൊപ്പം ബീച്ചില്‍ തന്നെ തങ്ങിയതായി ഡൊമിനിക്കന്‍ പോലീസ് ബിബിസിയുടെ വാര്‍ത്താ പങ്കാളിയായ സിബിഎസിനോട് വ്യക്തമാക്കിയിരുന്നു. കൊണങ്കിയുമായി ബന്ധപ്പെട്ട അവസാന വ്യക്തി കടല്‍ത്തീരത്ത് തിരമാലയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതായി ഈ ആഴ്ച ആദ്യം ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് ലൂയിസ് അബിനാദര്‍ പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് പറയുന്നത്?
കൊണങ്കിയെ തിരയുന്നതിനായി രാവും പകലും ഉദ്യോഗസ്ഥര്‍ ചെലവഴിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡൊമിനിക്കന്‍ പൊലീസ് തിരച്ചില്‍ മേഖലകള്‍ പലതായി വിഭജിക്കുകയും ചില മേഖലകളിലേക്ക് ഡ്രോണുകള്‍ അയയ്ക്കുകയും ചെയ്യുന്നുണ്ട്. സമുദ്രത്തിലെ വസ്തുക്കളെ തിരിച്ചറിയാന്‍ AI മുഖേന ഒരു കമാന്‍ഡ് സെന്ററിലേക്ക് അപ്ലോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ പൈലറ്റുമാര്‍ നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം തിരച്ചില്‍ സംഘങ്ങള്‍ വെള്ളത്തിലും കരയിലും തിരച്ചില്‍ നടത്തുന്നുണ്ട്. കൊണങ്കിയുടെ തിരോധാനത്തില്‍ ബീച്ചില്‍ രക്തക്കറയോ അക്രമത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയില്ല.
കൊണങ്കി വിദ്യാര്‍ത്ഥിനിയായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ്, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്, പ്രാദേശിക അധികാരികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഇന്റര്‍പോള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
കൊണങ്കിയെ കാണാതായതിനെത്തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ ആഗോള ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തട്ടിക്കൊണ്ടുപോകലുകള്‍ക്കോ, വിശദീകരിക്കാനാവാത്ത തിരോധാനങ്ങള്‍ക്കോ ഇരയായി കാണാതായവര്‍ക്കായുള്ള യെല്ലോ നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്