റിയാദ്: 2034 ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി 600 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം നിയമവിധേയമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, 600 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവാസി സൗഹൃദ കോമ്പൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ലൈസന്‍സുള്ള സ്ഥലങ്ങളില്‍ വൈന്‍, ബിയര്‍ എന്നിവയുടെ വില്‍പ്പന സൗദി അറേബ്യ അനുവദിക്കുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പൊതുസ്ഥലങ്ങളിലും വീടുകളിലും കടകളിലും മദ്യപാനത്തിനുള്ള പൊതു നിരോധനം തുടരും.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം അനുവദിക്കുന്നത് ചില ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ മദ്യം അനുവദിക്കുന്ന യുഎഇ, ബഹ്‌റൈന്‍ എന്നിവയുമായി മത്സരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് സൗദി അധികൃതര്‍ കരുതുന്നു. 20 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ക്കും മദ്യത്തിനും നിരോധനം തുടരുമെന്ന് സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
73 വര്‍ഷമായി സൗദിയില്‍ മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സുന്നി ഇസ്‌ലാമിന്റെ കര്‍ശന വിഭാഗമായ വഹാബി ഇസ്‌ലാമിനെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയോടെ 1932ല്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ കീഴിലാണ് സൗദി അറേബ്യ സ്ഥാപിതമായത്. അതിനുശേഷം സൗദി ശരിയത്ത് നിയമത്തെ പിന്തുടരുകയും മദ്യം എപ്പോഴും നിരോധിക്കുകയും ചെയ്തു.
എന്നാല്‍ കിരീടാവകാശി എംബിഎസിന്റെ നേതൃത്വത്തില്‍ പുരോഗമനത്തിലേക്ക് ചുവടുവെക്കുന്ന സൗദി 2024 ല്‍ റിയാദില്‍ ആദ്യത്തെ മദ്യവില്‍പ്പനശാല തുറന്നു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് ഈ സ്‌റ്റോര്‍. ഇത് മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായി സേവനം നല്‍കുന്നു. നിലവില്‍ മദ്യം, വൈന്‍, രണ്ട് തരം ബിയര്‍ എന്നിവയുടെ പരിമിതമായ സ്‌റ്റോക്കാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
