കീവ്: തടവുകാരുടെ കൈമാറ്റത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച റഷ്യയും ഉക്രെയ്നും തടവിലാക്കപ്പെട്ട 307 സൈനികരെ വീതം പരസ്പരം കൈമാറി.
മൂന്ന് ദിവസത്തിനുള്ളില്‍ 1,000 തടവുകാരെ പരസ്പരം മോചിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്ന്. ശനിയാഴ്ചത്തെ കൈമാറ്റം റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും പ്രഖ്യാപിച്ചു.
'നാളെ ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഓരോരുത്തരെയും റഷ്യന്‍ തടവില്‍ നിന്ന് തിരികെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' സെലെന്‍സ്‌കി പറഞ്ഞു.
സെലെന്‍സ്‌കിയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ സ്വതന്ത്രരായ ഉക്രെയ്ന്‍ സൈനിക ഉദ്യോഗസ്ഥര്‍ ബസുകളില്‍ എത്തുന്നതായി കാണാം.
കൈമാറ്റത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച റഷ്യയും ഉക്രെയ്നും 120 സാധാരണക്കാര്‍ ഉള്‍പ്പെടെ 390 തടവുകാരെ വീതം വിട്ടയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
