കീവ്: ഉക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഉക്രേനിയന്‍ നഗരങ്ങളിലേക്ക് 367 ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ രാത്രി പ്രയോഗിച്ചത്. യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത്. തലസ്ഥാനമായ കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്‌സ്‌കി എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായി.
266 ഡ്രോണുകളും 45 മിസൈലുകളും തകര്‍ത്തെന്ന് ഉക്രെയ്ന്‍ വ്യോമസേന പറഞ്ഞു. പക്ഷേ നാശനഷ്ടങ്ങള്‍ വ്യാപകമായിരുന്നു.
കീവില്‍ 11 പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഖ്‌മെല്‍നിറ്റ്‌സ്‌കിയില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഉക്രെയ്‌നിലെ മൈക്കോലൈവില്‍, റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 77 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിശബ്ദ പ്രതികരണത്തെ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. റഷ്യയ്ക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎസിനോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. 'അമേരിക്കയുടെ നിശബ്ദതയും ലോകത്തിലെ മറ്റുള്ളവരുടെ നിശബ്ദതയും പുടിനെ പ്രോത്സാഹിപ്പിക്കുന്നു,' സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
നാല് മണിക്കൂറിനുള്ളില്‍ 95 ഉക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചതായും 12 എണ്ണം മോസ്‌കോയ്ക്ക് സമീപം തടഞ്ഞതായും റഷ്യ അവകാശപ്പെട്ടു.
സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ ഉക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ശ്രമിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍. 1000 യുദ്ധത്തടവുകാരെ ഇരുപക്ഷവും പരസ്പരം കൈമാറി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
