വത്തിക്കാന്‍ സിറ്റി: മനുഷ്യകുലം നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ വെല്ലുവിളി നിര്‍മിത ബുദ്ധിയാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മനുഷ്യമഹത്വവും നീതിയും തൊഴിലും സംരക്ഷിക്കുന്നതിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന നിര്‍മിതബുദ്ധി ലോകം നേരിടുന്ന പ്രധാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കര്‍ദിനാള്‍ സംഘവുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല സഭയെ ആധുനികവല്‍കരിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കമിട്ട പരിഷ്‌കാരങ്ങള്‍ തുടരുമെന്നും ലിയോ പതിനാലാമന്‍ വ്യക്തമാക്കി. പാവങ്ങളുടെ സേവനത്തിനായി പൂര്‍ണമായും സമര്‍പ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ മഹത്തായ പാരമ്പര്യം എല്ലാവരും പിന്തുടരണം. സഭയുടെ ആധുനികവല്‍കരണത്തില്‍ പ്രധാന ചുവടുവയ്പായ 1962-65 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്