ജക്കാര്‍ത്ത: സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ മതത്തെ ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്‍ഡൊനീഷ്യയിലെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും. ഇന്‍ഡൊനീഷ്യ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ വ്യാഴാഴ്ച ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാന്‍ പള്ളി സന്ദര്‍ശിച്ചവേളയിലാണ് സംയുക്ത മുന്നറിയിപ്പുണ്ടായത്.
'മാനവരാശിക്കായി മതസൗഹാര്‍ദം' എന്ന പ്രഖ്യാപനത്തില്‍ ഇരുവരും ഒപ്പിട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ഇസ്തിഖ്ലാല്‍. ലോകമെങ്ങും വ്യാപകമായ അക്രമത്തിനും സംഘര്‍ഷങ്ങള്‍ക്കും മതത്തെ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രഖ്യാപനം പറയുന്നു. എല്ലാ മനുഷ്യരുടെയും അന്തസ്സ് പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ളതാകണം മതമെന്നും പ്രഖ്യാപനം അഭിപ്രായപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്