ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ മതപണ്ഡിതന്‍. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്ന് ഇസ്ലാമാബാദ് ലാല്‍ മസ്ജിദിലെ മതപണ്ഡിതന്‍ അബ്ദുള്‍ അസീസ് ഘാസി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാനിലെ ഇന്നത്തെ വ്യവസ്ഥിതി അവിശ്വാസത്തിന്റേതാണ്. അത് ഇന്ത്യയുടേതിനേക്കാള്‍ മോശമാണ്. പാകിസ്ഥാനിലുള്ളത്ര അടിച്ചമര്‍ത്തല്‍ ഇന്ത്യയിലില്ലെന്നും അദ്ദേഹം പറയുന്നു. ലാല്‍ മസ്ജിദ് ദുരന്തം ഇന്ത്യയിലാണോ സംഭവിച്ചത്? ഇന്ത്യ സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബിടാറുണ്ടോ? പാകിസ്ഥാനിലേത് പോലെ ആളുകളെ ഇന്ത്യയില്‍ കാണാതാവുന്നുണ്ടോ? 2007 ലെ ലാല്‍ മസ്ജിദില്‍ നടന്ന സൈനിക നടപടിയെ പരാമര്‍ശിച്ചുക്കൊണ്ട് അബ്ദുള്‍ അസീസ് ഘാസി ചോദിച്ചു.
വസീറിസ്ഥാനിലും ഖൈബര്‍ പഖ്തൂന്‍ഖ്വയിലും സംഭവിച്ചത് ക്രൂരതകളാണ്. രാഷ്ട്രം സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബിട്ടു. ഇത്തരം ക്രൂരതകള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ടോ? നമ്മുടെ യുദ്ധവിമാനങ്ങള്‍ സ്വന്തം ജനങ്ങള്‍ക്ക് നേരെ ബോംബിട്ടത് പോലെ അവരുടെ യുദ്ധവിമാനങ്ങള്‍ ചെയ്തിട്ടുണ്ടോ? ഇന്ത്യയില്‍ ഇത്രയധികം ആളുകളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ഇവിടെ, പ്രിയപ്പെട്ടവരെ കണ്ടെത്താനായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ആളുകള്‍ തളര്‍ന്നിരിക്കുന്നു. ഇവിടെ പുരോഹിതരെ കാണാനില്ല, പത്രപ്രവര്‍ത്തകരെ കാണാനില്ല, തെഹ്രീക്-ഇ- ഇന്‍സാഫ് അംഗങ്ങളെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്