ജനീവ: ഇന്ത്യയുടെ ശക്തമായ എതിർപ്പിനിടെ, അന്താരാഷ്ട്ര നാണയ നിധി (IMF) പാകിസ്ഥാന് വീണ്ടും സാമ്പത്തിക സഹായം നൽകി. ദീർഘകാല വായ്പാ പദ്ധതിയായ എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (EFF) പ്രകാരം 8,700 കോടി രൂപ (1.02 ബില്യൺ ഡോളർ) രണ്ടാം ഗഡുവായി ഐഎംഎഫ് പാകിസ്ഥാന് വിതരണം ചെയ്തു.
പാകിസ്താന്റെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനാണ് ഇക്കാര്യം അറിയിച്ചത്. വിദേശനാണ്യ കരുതല്‍ശേഖരത്തില്‍ തുക കാണിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
2024 സെപ്റ്റംബറില്‍ ആരംഭിച്ച് 37 മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന ഏഴ് ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് വായ്പാ കരാറാണിത്. ഇതിന്‍റെ രണ്ടാം ഗഡുവിന്റെ ഭാഗമായാണ് ഈ തുക ലഭിച്ചിരിക്കുന്നത്.
ഇതോടെ ഇഎഫ്എഫ് പദ്ധതി പ്രകാരം ഐഎംഎഫ് പാകിസ്താന് നല്‍കിയ തുക 17,931 കോടിയിലെത്തി (2.1 ബില്യണ്‍ ഡോളര്‍). മേയ് ഒമ്പതിന് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഫണ്ടുകള്‍ അനുവദിച്ചിരിക്കുന്നത്.
പണം പാകിസ്താന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കടക്കെണിയിലുള്ള പാകിസ്താന്‍ 35 വര്‍ഷത്തിനിടെ 28 തവണ ഐഎംഎഫില്‍നിന്ന് കടംവാങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്