ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാകിസ്ഥാന്‍

JUNE 16, 2025, 7:20 AM

ഇസ്ലാമാബാദ്: ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കിയെന്ന വാര്‍ത്തകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ടെഹ്‌റാന് പിന്തുണയായി പാകിസ്ഥാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വില്‍ക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാക് ഭരണകൂടം ഇത് നിഷേധിച്ച് രംഗത്തെത്തി. 

ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതവും, ബാലിശവും, കുപ്രചാരണത്തിന്റെ ഭാഗവുമാണ്' എന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 

നേരത്തെ ഇസ്രായേല്‍ ആണവായുധം പ്രയോഗിച്ചാല്‍ പാകിസ്ഥാനും ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാനെ തള്ളിപ്പറഞ്ഞ പാക് ഭരണകൂടം, ഇത്തരത്തില്‍ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam