ഇന്ത്യക്കെതിരായ പാക് പ്രകോപനം തുടരുകയാണ്. എന്നാൽ ഈ നിർണായക ഘട്ടത്തിലും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രവര്‍ത്തികളും വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർത്തുന്നത്. പാക് ദേശീയ അസംബ്ലിയില്‍ പോലും നുണ പറയുന്ന അദ്ദേഹത്തിന്റെ പല വാക്കുകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പാക് സൈന്യം അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതിനെ കുറിച്ച് അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ അസത്യ പ്രസ്താവനകൾ പാകിസ്ഥാനെ അന്താരാഷ്ട്രാ രാജ്യങ്ങൾക്ക് മുന്നില്‍ അപഹാസ്യരാക്കാനെ ഉപകരിച്ചൊള്ളൂ. ഒപ്പം സമൂഹ മാധ്യമങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത ട്രോളുകൾക്കും കാരണമായി.
ഇത്തരത്തിൽ ഒരു പ്രസ്താവന ആണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കുന്നത്. മദ്രസ വിദ്യാർത്ഥികളാണ് തങ്ങളുടെ "രണ്ടാം പ്രതിരോധ നിര" എന്നതായിരുന്നു ആ വിവാദ പ്രസ്ഥാവന. അതിന് പിന്നാലെ ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇന്ത്യയുടെ വാക്കുകൾ പാക് പ്രതിരോധ മന്ത്രി ശരിവച്ചതായി അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു.
പാക് അധീന കശ്മീരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുണ്ടെന്നത് ഇന്ത്യ വളരെക്കാലമായി ഉയര്‍ത്തിയ ആരോപണമാണ്. ഇന്ത്യയുടെ ഈ ആരോപണമാണ്, തങ്ങളുടെ രണ്ടാം പ്രതിരോധ നിര മദ്രസാ വിദ്യാര്‍ത്ഥികളാണ് എന്ന പ്രയോഗത്തിലൂടെ ഖ്വാജ ആസിഫ് സ്ഥിരീകരിച്ചതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്