ഇസ്ലാമബാദ്: പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിനെതിരായ വാർത്താസമ്മേളനത്തിനിടെയായിരുന്നു പാക് സൈനിക ഉന്നത ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തിയത്.
പാക് സൈന്യത്തിന്റെ 'തന്ത്രപരമായ മിടുക്ക്' എന്നാണ് പുൽവാമ ആക്രമണത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്.
"സായുധസേനകളിലുള്ള പാകിസ്ഥാൻ പൗരന്മാരുടെ വിശ്വാസം ഞങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പുൽവാമയിലെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു. ഇപ്പോഴത്തെ നടപടികളിലൂടെ അക്കാര്യത്തിലെ പ്രവർത്തന പുരോഗതിയും ചാതുര്യവും എന്താണെന്ന് തെളിയിച്ചു", എന്നായിരുന്നു പാക് ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്ക് 40 സിആർപിഎഫ് ജവാന്മാരെയാണ് നഷ്ടമായത്. ഭീകരാക്രമണത്തിലെ പാകിസ്ഥാൻ പങ്ക് അന്നുമുതൽക്കേ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പാകിസ്ഥാൻ അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്