ഭൂകമ്പത്തിന് പിന്നാലെ കറാച്ചിയിലെ ജയിലില്‍ നിന്ന് 200 ലേറെ തടവുകാര്‍ രക്ഷപെട്ടു

JUNE 3, 2025, 11:30 AM

കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ഒരു ഉയര്‍ന്ന സുരക്ഷയുള്ള ജയിലില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 200 ലധികം തടവുകാര്‍ രക്ഷപ്പെട്ടു.

തിങ്കളാഴ്ച മൂന്ന് തീവ്രത കുറഞ്ഞ ഭൂകമ്പങ്ങള്‍ കറാച്ചിയില്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാലിര്‍ ജയിലില്‍ നിന്ന് നൂറുകണക്കിന് തടവുകാര്‍ പരിഭ്രാന്തരായി സെല്ലുകളുടെ വാതിലുകള്‍ തകര്‍ത്ത് രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

216 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. അതില്‍ 78 തടവുകാരെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി. അക്രമത്തില്‍ ഒരു ഡസന്‍ പോലീസുകാര്‍ക്കും തടവുകാര്‍ക്കും പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരന്‍ വെടിയേറ്റ് മരിച്ചെന്നും പൊലീസ് പറഞ്ഞു. 

vachakam
vachakam
vachakam

തടവുകാര്‍ സ്വമേധയാ തിരിച്ചെത്തിയാല്‍, ശിക്ഷയില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാഉല്‍ ഹസന്‍ ലഞ്ജര്‍ പറഞ്ഞു. പോലീസ് പിടികൂടുന്നവരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam