വേനൽച്ചൂട് രൂക്ഷമാകുന്നതിനാൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒമാൻ ഉച്ചവിശ്രമം പ്രഖ്യാപിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഒരു ഇളവായിരിക്കും. ഉച്ചയ്ക്ക് 12:30 നും 3:30 നും ഇടയിൽ തൊഴിലാളികൾ ജോലി ചെയ്യരുതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.
ഉഷ്ണസമ്മർദ്ദത്തെക്കുറിച്ചും ഉച്ചകഴിഞ്ഞുള്ള ജോലിയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി തൊഴിൽ മന്ത്രാലയം സുരക്ഷിത വേനൽക്കാല കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യമേഖല കമ്പനികൾ ഈ നിയമം പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഒമാനിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടതോടു കൂടിയാണ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഖുറായത്തിൽ 48.6°C ഉം, അൽ അഷ്കരയിൽ 47.2°C ഉം, സൂറും 46.4°C ഉം, അവാബിയിൽ 45.6°C ആണ് താപനില റിപ്പോർട്ട് ചെയ്തത്.
വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമാനിലെ നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
