നമീബിയ: നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതുമൂലം കടുത്ത പട്ടിണിയിൽ കഴിയുന്ന ഇവിടെയുള്ളവർ ജീവൻ നിലനിർത്താൻ വന്യമൃഗങ്ങളെ കൊന്ന് തിന്നാനൊരുങ്ങുകയാണ്.
83 ആനകൾ, 30 ഹിപ്പോകൾ, 60 കാട്ടുപോത്ത്, 50 ഇംപാലകൾ, 100 നീല കാട്ടാനകൾ, 300 സീബ്രകൾ എന്നിവയെ ഭക്ഷണത്തിനായി കശാപ്പ് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് രാജ്യത്തെ ഭക്ഷ്യശേഖരത്തിൻ്റെ 84 ശതമാനവും കഴിഞ്ഞു.
രാജ്യത്തെ 25 ലക്ഷം ജനസംഖ്യയുടെ പകുതിയും ജൂലൈ മുതൽ സെപ്റ്റംബർ വരെ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുണ്ട്. കടുത്ത വരൾച്ചയെ തുടർന്ന് നമീബിയയിൽ മെയ് മാസത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളുടെ എണ്ണം കൂടുതലുള്ള തിരഞ്ഞെടുത്ത ദേശീയ പാർക്കുകളിലും ജനവാസ മേഖലകളിലും മൃഗങ്ങളെ വേട്ടയാടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പ്രൊഫഷണലായ വേട്ടക്കാരെ ഉപയോഗിച്ച് മൃഗങ്ങളെ കൊല്ലുകയും ശേഷം വരള്‍ച്ച ബാധിച്ച ഗ്രാമപ്രദേശങ്ങളില്‍ ഇവ വിതരണം ചെയ്യുകയും ചെയ്യും. ഇതിനോടകം 157 മൃഗങ്ങളെ വേട്ടയാടിയതായും റിപ്പോർട്ട് ഉണ്ട്. മൃഗങ്ങളെ വേട്ടയാടിയതില്‍ നിന്ന് ഇതുവരെ 63 ടണ്‍ മാംസം ലഭിച്ചതായും മൊറോക്കോ വേള്‍ഡ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഭക്ഷണത്തിനായി മാത്രമല്ല വന്യമൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്നും വന്യജീവികളുടെ എണ്ണം കുറച്ച് ജലസ്രോതസ്സുകളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും സമ്മര്‍ദം കുറയ്ക്കാൻ കൂടിയാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, കൊടും വരൾച്ചയിൽ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ളത് നമീബിയയിലാണ്. പട്ടിണിയെ മറികടക്കാൻ ജീവികളെ കൊല്ലാനുള്ള സർക്കാറിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിലുടനീളം വ്യാപിച്ചിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത് അടിയന്തര നടപടി ആണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്