മുഹമ്മദ് പക്പൂർ ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പുതിയ മേധാവി

JUNE 13, 2025, 4:42 AM

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) പുതിയ കമാൻഡറായി മുഹമ്മദ് പക്പൂരിനെ നിയമിച്ച് ഇറാൻ.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ജനറൽ ഹൊസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി, പക്പൂറിനെ പുതിയ മേധാവിയായി നിയമിച്ചത്.

സുപ്രീം ലീഡറുടെ ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇറാനിലെ നിരവധി സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യാപകമായ വ്യോമാക്രമണത്തിൽ മുതിർന്ന കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് നിയമനം.

vachakam
vachakam
vachakam

ജനറൽ പക്പൂർ മുമ്പ് ഐആർജിസി ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐആർജിസിയുടെ ഖുദ്‌സ് ഫോഴ്‌സുമായി അടുത്ത ബന്ധമുള്ള ഒരു പരിചയസമ്പന്നനായ സൈനിക തന്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam