ഫ്രാൻസ്: പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മൈക്കൽ ബാർണിയറെ നിയമിച്ചു പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്ത് രണ്ടര മാസത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയൻ്റെ മുൻ ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായിരുന്നു അദ്ദേഹം.
രാജ്യത്തെ സേവിക്കുന്നതിനായി ഒരു ഐക്യ സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ബാർണിയറെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) 182 സീറ്റുകളിൽ ജയിച്ചാണ് മുന്നിലെത്തിയത്. നിലവിലെ ഭരണകക്ഷിയായ മാക്രോണിൻ്റെ സെൻട്രലിസ്റ്റ് അലയൻസ് 168 സീറ്റുകളിലും, ലെ പെൻസിൻ്റെ നാഷണൽ റാലിയും (ആർ.എൻ) മറ്റു സഖ്യകക്ഷികളും ചേർന്ന് 143 സീറ്റുകളിലും വിജയക്കൊടി പാറിച്ചു.
ജൂണിൽ പെട്ടെന്നുള്ള പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിളിച്ച് മാക്രോൺ ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭയാണ് നിലവിൽ വന്നത്. നാഷണൽ അസംബ്ലിയിൽ കേവല ഭൂരിപക്ഷമായ 289 സീറ്റുകൾ നേടാൻ ഒരു മുന്നണിക്കും സാധിച്ചിരുന്നില്ല. ഇടതു സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്