മഹ്സ അമിനിയുടെ കുടുംബത്തിന് വിദേശയാത്രാ വിലക്ക്

DECEMBER 10, 2023, 11:35 AM

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്‌കാരമായ സഖാരോവ് പ്രൈസ് സ്വീകരിക്കാൻ ഫ്രാൻസിലേക്ക് പോകുന്ന കുർദിഷ് വനിത മഹ്‌സ അമിനിയുടെ കുടുംബത്തെ ഇറാൻ സർക്കാർ വിലക്കി.

ഒക്ടോബറിലാണ് മരണാനന്തര അംഗീകാരമായി മഹ്സയ്ക്ക് സഖറോവ് പ്രൈസ് പ്രഖ്യാപിച്ചത്.അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഫ്രാൻസിലേക്ക് പറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു മഹ്സയുടെ കുടുംബം.

മഹ്സയുടെ മാതാപിതാക്കളും സഹോദരനും ഇന്നലെ വിമാനത്താവളത്തിൽ എത്തിയെങ്കിലും അധികൃതർ യാത്ര നിർത്തിവച്ചു. മൂവരുടെയും പാസ്‌പോർട്ടുകൾ പിടിച്ചെടുത്തതായി അഭിഭാഷകൻ അറിയിച്ചു.

vachakam
vachakam
vachakam

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്സയ്ക്ക് കസ്റ്റഡിയിലിരിക്കെ തലയ്‌ക്ക് ക്ഷതമേറ്റു. അബോധാവസ്ഥയിലായ മഹ്സ, ചികിത്സയിലിരിക്ക കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16നാണ് മരിച്ചത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam