ഹമാസിന്റെ മുതിർന്ന നേതാവും ഗാസയിലെ സൈനിക കമാൻഡറുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ.
ഖാൻ യൂനിസിലെ ഒരു തുരങ്കത്തിൽ നിന്ന് ഇസ്രായേൽ സൈന്യം സിൻവാറിന്റെ മൃതദേഹം കണ്ടെത്തിയതായി സൗദി ചാനൽ അൽ-ഹദായത്ത് റിപ്പോർട്ട് ചെയ്യുന്നു.
സിൻവാറും അദ്ദേഹത്തിന്റെ പത്ത് സഹായികളും കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
റഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ചൊവ്വാഴ്ചയാണ് സിന്‍വാര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് കരുതിയ യൂറോപ്യന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
ചൊവ്വാഴ്ചയ്ക്ക് ശേഷവും ആശുപത്രി പ്രദേശത്ത് ഇസ്രയേല്‍ ബോംബാക്രമണം തുടര്‍ന്നു. ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസ് നേതാവ് സിന്‍വാറിന്‍റെ സ്ഥിതിയാകും ഹൂതികളുടെ തലവനുമുണ്ടാകുകയെന്നും വധിക്കുമെന്നും ഇസ്രയേല്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്