ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 13 പാലസ്തീനികളെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം.
മൂന്ന് പാലസ്തീനികള്‍ ഒരു വാഹനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള റെസിഡന്‍ഷ്യല്‍ ടവറുകള്‍ക്ക് സമീപം നടന്ന ബോംബാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗാസ നഗരത്തിലെ സെയ്തൂണ്‍ പരിസരത്തുള്ള ഒരു വീടിന് നേരെയുണ്ടായ പീരങ്കി ഷെല്ലാക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. അതേസമയം മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് സമീപം ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പ്രദേശത്ത് ബോംബാക്രമണം നടത്തിയിരുന്നു.
ഖാന്‍ യൂനിസിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കെട്ടിടവും ഇസ്രായേല്‍ സൈന്യം ആക്രമിച്ചെന്ന് ഹമാസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്