ഹാരി രാജകുമാരൻ ചാൾസ് രാജാവ് ആവശ്യപ്പെട്ടാൽ തിരികെ എത്തുമെന്ന് സൂചന. രാജ കുടുംബത്തിലെ ഒരു പ്രധാന സ്ഥാനം വഹിക്കാൻ ചാൾസ് രാജാവ് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഹാരി രാജകുമാരൻ എത്തുമെന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഈ മാസം 40 വയസ്സ് തികയുന്ന ഡ്യൂക്ക്, തൻ്റെ സഹോദരൻ വില്യം രാജകുമാരൻ മാപ്പ് പറയണമെന്ന വ്യവസ്ഥയിൽ മാത്രമേ തിരിച്ചു വരാൻ സാധ്യതയുള്ളൂ എന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഹാരിക്ക് തൻ്റെ പഴയ ജീവിതം നഷ്ടമായെന്നും രാജകീയ രംഗത്തേക്കുള്ള തിരിച്ചുവരവ് ആലോചിക്കുന്നുവെന്നും പരക്കെ പ്രചരിച്ചതിന് പിന്നാലെയാണ് രാജകുമാരൻ തിരികെ വരാൻ സാധ്യതയുണ്ട് എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.
എന്നാൽ ഹാരിക്ക് യുഎസിൽ മികച്ച ഒരു കൂട്ടം പുതിയ ചങ്ങാതിമാരുണ്ടെന്നും നിരവധി ആവേശകരമായ പ്രോജക്റ്റുകളുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വൃത്തങ്ങൾ ദ ടെലിഗ്രാഫിനോട് പ്രതികരിച്ചു.
അതേസമയം, വെയിൽസിലെ രാജകുമാരനും രാജകുമാരിയും ബാൽമോറലിൽ വേനൽക്കാല അവധിക്കാലം ആസ്വദിച്ച ശേഷം സ്കൂളിലേക്ക് മടങ്ങാൻ കുട്ടികളെ ഒരുക്കുകയാണ്. ജോർജ്ജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരെല്ലാം ബ്രാക്ക്നെലിലെ ലാംബ്രൂക്ക് സ്കൂളിലെ വിദ്യാർത്ഥികളാണ്.
യുകെ സന്ദർശനത്തിൽ ഡയാന രാജകുമാരിയുടെ കുട്ടിക്കാലത്തെ വീട്ടിൽ ആണ് ഹാരി താമസിക്കാറ്. തൻ്റെ അമ്മാവൻ ലോർഡ് റോബർട്ട് ഫെലോസിൻ്റെ ശവസംസ്കാര ചടങ്ങുകൾക്കായി അടുത്തിടെ യുകെ സന്ദർശിച്ചപ്പോൾ ഹാരി രാജകുമാരൻ താമസിച്ചിരുന്നതും ഡയാന രാജകുമാരിയുടെ ബാല്യകാല വസതിയിലാണ്.
വില്യം രാജകുമാരനും ഈ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു എങ്കിലും വേർപിരിഞ്ഞ സഹോദരങ്ങൾ ഇരുവരും അകലം പാലിച്ചതായി ആണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്