ടെൽ അവീവ് : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ പിൻഗാമി യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് യഹിയ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്നാണ് പുതിയ വാർത്തകൾ.
സിന്‍വാര്‍ വെടിനിര്‍ത്തല്‍ മധ്യസ്ഥരുമായി ബന്ധപ്പെട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അതായത് ഖത്തറിലെ ഗാസ വെടിനിര്‍ത്തലിന് മധ്യസ്ഥരായി നില്‍ക്കുന്നവര്‍ക്ക് സന്ദേശം അയച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹനിയുടെ മരണത്തിനു തൊട്ടുപിന്നാലെ പുതിയ ഹമാസ് മേധാവിയും കൊല്ലപ്പെട്ടത് വലിയ വിജയമായി ഇസ്രയേല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ അവകാശ വാദങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ.
ഹമാസ് നേതാവ് 25 കിലോഗ്രാം ഡൈനാമിറ്റും ശരീരത്തില്‍ വഹിച്ചുകൊണ്ടാണ് നടക്കുന്നതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 7 ലെ ഇസ്രയേല്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ ഗസയിലെ തുരങ്കത്തിലൂടെ ഡൈനാമിറ്റുമായി പോകുന്ന സിന്‍വാറിന്റെ ദൃശ്യം പ്രചരിച്ചിരുന്നു. ഹമാസ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷം സിന്‍വര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം പോലും വളരെ അപൂര്‍വമായി മാത്രമേ യഹിയ പൊതുവേദികളില്‍ എത്തിയിട്ടുള്ളൂ.
ഇസ്മയില്‍ ഹനിയെയുടെ കാലത്ത് ഗാസയില്‍ ഹമാസിനെ നയിച്ചത് യഹിയ സിന്‍വര്‍ ആയിരുന്നു. ജൂലായ് 31-നായിരുന്നു ടെഹ്റാനില്‍ വെച്ച് ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടത്. ഹനിയെയുടെ കൊലപാതകത്തിന് മുന്‍പേ തന്നെ ഹമാസിന്റെ അടുത്ത നേതാവാകാന്‍ കെല്‍പ്പുള്ള ആളെന്ന വിശേഷണം യഹിയയ്ക്ക് ചാര്‍ത്തിക്കിട്ടിയിരുന്നു. ഹമാസിന്റെ സൈനികശക്തി മെച്ചപ്പെടുത്തുന്നതില്‍ അഹോരാത്രം പ്രയത്നിച്ച നേതാവ് കൂടിയാണ് അദ്ദേഹം. പൊതുവേ കര്‍ക്കശക്കാരനും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന പ്രകൃതവുമാണ് സിന്‍വര്‍.
1980-കളിൽ സ്ഥാപിതമായതിന് തൊട്ടുപിന്നാലെ സിൻവാർ ഹമാസിൽ ചേർന്നു, ചരിത്രപരമായ പാലസ്തീനിൽ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നതും ഇസ്രായേലിൻ്റെ നിലനിൽപ്പിനെ എതിർക്കുന്നതുമായ ഗ്രൂപ്പിൻ്റെ തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രം സ്വീകരിച്ചു.
പ്രത്യയശാസ്ത്രം ഇസ്രായേലിനെ ഒരു രാഷ്ട്രീയ എതിരാളിയായി മാത്രമല്ല, മുസ്ലീം ഭൂമിയിലെ അധിനിവേശ ശക്തിയായാണ് കാണുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലികളായ 1200 പേരാണ് കൊല്ലപ്പെട്ടത്. മൂന്നൂറോളം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്