ജിദ്ദ: ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഏപ്രില്‍ 28 ചൊവ്വാഴ്ച സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുകയാണ്. ഫെബ്രുവരി 28 ന് ഇറാന്‍-യു.എസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.
കഴിഞ്ഞ രണ്ട് മാസമായി ജി.സി.സി രാജ്യങ്ങളിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംയുക്ത നീക്കം ചര്‍ച്ച ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ അമീര്‍, കുവൈറ്റ് കിരീടാവകാശി, ബഹ്റൈന്‍ രാജാവ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സൗദി അറേബ്യയാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്.
ഏപ്രില്‍ എട്ട് മുതല്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആക്രമണങ്ങള്‍ക്ക് അല്പം ശമനമുണ്ടാക്കിയിട്ടുണ്ടെങ്കിലും, സ്ഥിരമായ സമാധാന കരാറില്ലാത്തത് ഗള്‍ഫ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. യുദ്ധത്തോടുള്ള ജി.സി.സിയുടെ രാഷ്ട്രീയവും സൈനികവുമായ പ്രതികരണം ദുര്‍ബലമാണെന്ന് യു.എ.ഇ നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജിദ്ദ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. മേഖലയിലെ സുരക്ഷയും ആഗോള എണ്ണ വിപണിയുടെ സ്ഥിരതയും ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഇന്ന് ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
