ടെല്‍ അവീവ്: അമേരിക്കയുടെ ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാന്‍. ടെല്‍അവീവില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ഹള്‍ നിലംപൊത്തുകയും ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തിങ്കളാഴ്ച അടിയന്തര യോഗം ചേരുമെന്ന് യുഎന്‍ ആണവനിരീക്ഷണ സമിതി മേധാവി അറിയിച്ചു.
മധ്യ ഇസ്രയേലിലെ ഹൈഫ, നെസ് സിയോണ, റിഷോണ്‍ ലെസിയോണ്‍, ടെല്‍ അവീസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ടെഹ്‌റാന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചത്.
ടെല്‍അവീവിലെ തെരുവുകള്‍ വിജനമായതായി പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രദേശത്താകെ കനത്ത പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. മിസൈല്‍ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ബങ്കറുകളിലേക്ക് ഓടിക്കയറുന്നതിനിടയില്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളും ദൃശ്യങ്ങളിലുണ്ട്. ബെന്‍ഗുറിയോണ്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം.
അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ രംഗത്തെത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുള്‍പ്പെടുന്നതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
