ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിന് പുതിയ ഇൻ്റലിജൻസ് മേധാവി

JUNE 19, 2025, 9:49 PM

ടെഹ്‌റാൻ:  ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിന് പുതിയ ഇൻ്റലിജൻസ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഹദമി ആണ് ഐആ‍ർജിസിയുടെ പുതിയ ഇൻ്റലിജൻസ് മേധാവി. 

ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് കോ‍ർപ്പറേഷൻ കമാൻഡറായ മേജർ ജനറൽ മുഹമ്മദ് പക്പൂറാണ് പുതിയ ഇൻ്റലിജൻസ് മേധാവിയെ നിയമിച്ചത്.

ഇൻ്റലിജൻസ് മേധാവിയായിരുന്ന മൊഹമ്മദ് കസേമി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മജീദ് ഹദമിയെ പുതിയ ഇൻ്റലിജൻസ് മേധാവിയായി നിയമിച്ചത്.

vachakam
vachakam
vachakam

 മൊഹമ്മദ് കസേമിയോടൊപ്പം റെവലൂഷനറി ​ഗാ‍ർഡ് ഓഫീസർമാരായ ഹസ്സൻ മൊഹാഗെഗും മൊഹ്‌സെൻ ബാഗേരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam