ഇസ്ലാമബാദ്: പാകിസ്ഥാനുള്ള വായ്പയുടെ അടുത്ത ഗഡുവിനായി അന്താരാഷ്ട്ര നാണയ നിധി (IMF) 11 പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചു.
ഇതോടെ, പാകിസ്ഥാന് വായ്പ നൽകുന്നതിന് അന്താരാഷ്ട്ര നാണയ നിധിക്കുള്ള ആകെ വ്യവസ്ഥകളുടെ എണ്ണം അമ്പതായി ഉയർന്നു.
ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച ഐഎംഎഫ് വായ്പയുമായി ബന്ധപ്പെട്ട പദ്ധതികളെ ഇത് ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും നൽകി.
പാകിസ്ഥാന് മേൽ ചുമത്തിയ പുതിയ വ്യവസ്ഥകൾ പ്രകാരം 17.6 ട്രില്യൺ രൂപയുടെ പുതിയ ബജറ്റിനാകണം പാർലമെന്റ് അനുമതി നൽകേണ്ടത്. ഇതിൽ 1.07 ട്രില്യൺ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം.
നിർദേശങ്ങൾ
ഐഎംഎഫ് റിപ്പോർട്ട് പ്രകാരം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ബജറ്റിലേക്ക് 2.414 ട്രില്യൺ രൂപയാണ് പാകിസ്ഥാൻ വകയിരുത്തിയിരിക്കുന്നത്.
മുൻ വർഷത്തേക്കാൾ 252 ബില്യൺ (12 ശതമാനം) അധികമാണിത്. ഐഎംഎഫ് നിർദേശങ്ങൾക്ക് വിരുദ്ധമായി ഈ മാസം ആദ്യം 2.5 ട്രില്യൺ രൂപയുടെ പ്രതിരോധ ബജറ്റിന് പാകിസ്ഥാൻ അനുമതി നൽകുമെന്ന് സൂചന നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്