ഇസ്ലാമാബാദ്: പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. സയാദിന്റെ അടുത്ത സഹായിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് നടപടി. ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുകയാണ് സയീദ്. പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്ഐ, ഭീകര സംഘടനാ നേതാവിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച പാകിസ്ഥാനില്‍ വെച്ച് അജ്ഞാതരായ അക്രമികള്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകരനായ അബു ഖത്തലിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഖത്തലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സയീദിന്റെ ഏറ്റവും വിശ്വസ്തനായ സൂത്രധാരനായി കണക്കാക്കപ്പെടുന്ന 43 കാരനായ ഖത്തല്‍, ജമ്മു കശ്മീരിലെ റിയാസി ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായിരുന്നു.
ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തല്‍ഹയെ മുമ്പ് ഒരു ആക്രമണത്തില്‍ ലക്ഷ്യം വെച്ചിരുന്നു.
പാകിസ്ഥാനില്‍ വെച്ച് ഹാഫിസ് സയീദ് ആവര്‍ത്തിച്ച് ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2021-ല്‍ ലാഹോറിലെ സയീദിന്റെ ഒളിത്താവളത്തിനടുത്ത് ഒരു ചാവേര്‍ ബോംബാക്രമണമുണ്ടായി. 2023-ല്‍, ഹാഫിസ് സയീദുമായി അടുപ്പമുള്ള രണ്ട് ഉന്നത ലഷ്‌കര്‍ കമാന്‍ഡോകളായ ഹന്‍സ്ല അദ്‌നാന്‍, റിയാസ് അഹമ്മദ് എന്ന അബു ഖാസിം എന്നിവരെയും അജ്ഞാതര്‍ കൊലപ്പെടുത്തി.
ഹാഫിസ് സയീദിന്റെ അടുത്ത അനുയായികളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങള്‍ ലഷ്‌കര്‍ ക്യാമ്പില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 2024 ഡിസംബറില്‍, ഭീകര സംഘടനയുടെ രണ്ടാമത്തെ കമാന്‍ഡും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ അബ്ദുള്‍ റഹ്‌മാന്‍ മക്കി മരിച്ചു. ആക്രമണമുണ്ടാകുമെന്ന് ഭയന്ന് സയീദ്, ബന്ധു കൂടിയായ മക്കിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്