ഇസ്രയേലുമായി കരാർ വേണ്ട; പ്രതിഷേധിച്ച ഗൂഗിൾ ജീവനക്കാരെ അറസ്റ്റ് ചെയ്തു

APRIL 17, 2024, 8:16 PM

കാലിഫോർണിയ: ഇസ്രായേലുമായുള്ള സഹകരണത്തിനെതിരെ പ്രതിഷേധിച്ച ഗൂഗിൾ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ന്യൂയോർക്കിലെയും കാലിഫോർണിയയിലെയും ഓഫീസുകളിൽ ഗൂഗിളിൻ്റെ ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി. ഗാസ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായി ഗൂഗിൾ കരാർ ഒപ്പിട്ടതിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്പനി പരിസരം വിട്ടുപോകാൻ വിസമ്മതിച്ചതിനാലാണ് സുരക്ഷ ഉറപ്പാക്കാൻ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തിയതെന്ന് ഗൂഗിൾ വിശദീകരിച്ചു. ഇസ്രായേലിന് ക്ലൗഡ് സേവനങ്ങളും ഡാറ്റാ സെൻ്ററുകളും നൽകുന്നതിനായി ഗൂഗിൾ ഒപ്പിട്ട 1.2 ബില്യൺ ഡോളറിൻ്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം.

അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിളിൻ്റെ രണ്ട് ഓഫീസുകളിൽ നിന്നായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിൻ്റെ ദൃശ്യങ്ങൾ പ്രതിഷേധക്കാർ പങ്കുവച്ചു. സമരത്തെ തുടർന്ന് സ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

അറസ്റ്റിലായ ജീവനക്കാരെ 'അഡ്‌മിനിസ്‌ട്രേറ്റീവ് ലീവ്' ആക്കിയിരിക്കുകയാണെന്നും കമ്പനിയുടെ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അവരുടെ അനുമതി റദ്ദാക്കിയിട്ടുണ്ടെന്നും ഗൂഗിൾ വക്താവ് ബെയ്‌ലി തോംസൺ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam