അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ച് താലിബാൻ സർക്കാർ. ശരിയത്ത് നിയമപ്രകാരം ചൂതാട്ടമായാണ് താലിബാൻ ചെസ്സിനെ ഇതിനെ കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദാചാര സംരക്ഷണ, നിരോധന നിയമപ്രകാരം ചെസ്സ് ചൂതാട്ടമാണെന്നാണ് സർക്കാരിന്റെ വിശദീകരണം. ചെസ്സുമായി ബന്ധപ്പെട്ട ചില മതപരമായ ആശങ്കകൾ ഉണ്ടെന്നും അവ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധനം തുടരുമെന്നും കായിക വകുപ്പ് വക്താവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിസ്ഥാനിൽ താലിബാൻ സമീപ കാലത്തായി മറ്റു കായിക ഇനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് കായികരംഗത്ത് പങ്കെടുക്കുന്നതിന് പൂർണമായും വിലക്കുണ്ട്.
കഴിഞ്ഞ വർഷം മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) പോലുള്ള ഫ്രീ ഫൈറ്റിങ് പ്രൊഫഷണൽ മത്സരങ്ങളും താലിബാൻ നിരോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്