ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് നാടുവിട്ട് വിവാദ വജ്രവ്യാപാരിയായ നീരവ് മോദി സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ വ്യാഴാഴ്ച ലണ്ടനിലെ കിംഗ്‌സ് ബെഞ്ച് ഡിവിഷന്‍ ഹൈക്കോടതി തള്ളി. യുകെയില്‍ ജയിലിലായതിന് ശേഷമുള്ള നീരവ് മോദിയുടെ പത്താമത്തെ ജാമ്യാപേക്ഷയാണ് കോടതി തള്ളുന്നത്. ലണ്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വഴി സിബിഐ ഇത്തവണത്തെ ഹര്‍ജിയും വിജയകരമായി വാദിച്ചു.
ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അഭിഭാഷകന്‍ നീരവിന്റെ ജാമ്യ വാദങ്ങളെ ശക്തമായി എതിര്‍ത്തു. കേസ് നടത്തിപ്പിനായി ലണ്ടനിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും അടങ്ങുന്ന ശക്തമായ ഒരു സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) സംഘം അദ്ദേഹത്തെ സഹായിച്ചു.
2019 മുതല്‍ യുകെ ജയിലില്‍ കഴിയുന്ന നീരവ് മോദി, 6,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടേണ്ട സാമ്പത്തിക കുറ്റവാളിയാണ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം യുകെ ഹൈക്കോടതി അദ്ദേഹത്തെ കൈമാറാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
നീരവ് മോദിയില്‍ നിന്ന് പിടിച്ചെടുത്ത 1,052.58 കോടി രൂപയുടെ സ്വത്തുക്കള്‍ പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
