അതിജീവനത്തിന്റെ 505 ദിനങ്ങള്‍; ഹമാസ് തടവില്‍ നിന്നും മോചിതനായ ഇസ്രായേലി ബന്ദി ആദ്യമായി മനസ് തുറക്കുന്നു

MARCH 15, 2025, 9:09 PM

ടെല്‍ അവീവ്: നരകതുല്യമായിരുന്നു ആ ജീവിതം. അതിജീവനത്തിന്റെ 505 ദിനങ്ങളെക്കുറിച്ച് മോചിതനായ ഇസ്രായേലി ബന്ദി ആദ്യമായി ഫോക്‌സ് ന്യൂസിനോട് മനസ് തുറക്കുന്നു. അദ്ദേഹം വീട്ടിലെത്തിയിട്ട് മൂന്ന് ആഴ്ചയായി. ഒന്നര വര്‍ഷത്തോളമാണ് ഭൂമിക്കടിയില്‍ ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ കഴിയേണ്ടി വന്നത്. ശ്വസിക്കാന്‍ മാത്രം വായുവും വെളിച്ചം കണ്ടിട്ടില്ലാത്ത ദിനരാത്രങ്ങള്‍, മറ്റ് മൂന്ന് പുരുഷ തടവുകാരുമായി 18 ചതുരശ്ര അടി സ്ഥലം പങ്കിട്ട നിമിഷങ്ങള്‍ ടാല്‍ ഷോഹാം എന്ന ഇസ്രായേല്‍ പൗരന്‍ പങ്കുവെച്ചതിങ്ങനെ.

2023 ഒക്ടോബര്‍ 7 ന് കിബ്ബുട്‌സ് ബീരിയില്‍ നിന്ന് ഷോഹാമിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നാലും എട്ടും വയസ്സുള്ള മക്കളും അന്ന് അദ്ദേഹത്തിനൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. ടാലും ഭാര്യയും കുട്ടികളും ഇസ്രായേലിന്റെ വടക്ക് ഭാഗത്തുനിന്ന് കിബ്ബറ്റ്‌സ് ബീരിയിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു. ഭീകരാക്രമണം ആരംഭിച്ചപ്പോള്‍ അവര്‍ വീട്ടിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിത മുറിയിലേക്ക് പ്രവേശിച്ചുവെന്നും വെടിവയ്പ്പിന്റെ ശബ്ദങ്ങള്‍ അടുത്തെത്തുകയും ഭീകരര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീവ്രവാദികള്‍ ജനല്‍ തുറന്ന് നോക്കി, കുടുംബം കീഴടങ്ങിയില്ലെങ്കില്‍ ഗ്രനേഡ് എറിയുമെന്ന് ടാല്‍ ഭയപ്പെട്ടു. അതേ തെരുവില്‍, തീവ്രവാദികള്‍ മറ്റെല്ലാ വീടുകള്‍ക്കും തീയിട്ടു, അകത്തുള്ളവരെ ജീവനോടെ ചുട്ടെരിച്ചു.

'ഞാന്‍ പുറത്തുപോയി എന്റെ കൈകള്‍ ഉയര്‍ത്തി. കൊലയാളിയുടെ കണ്ണുകളുള്ള ഒരു മനുഷ്യന്‍ എന്നെ റോഡിലേക്കും ഒരു വാഹനത്തിലേക്കും നയിച്ചു. ഏകദേശം 40 ആയുധധാരികളായ തീവ്രവാദികളെ ഞാന്‍ കണ്ടു. അവരില്‍ ചിലര്‍ എന്നെ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി - ഞങ്ങളുടെ കിബ്ബറ്റ്‌സിനുള്ളില്‍ ഹമാസ് തീവ്രവാദികളുടെ ഒരു ബറ്റാലിയന്‍ മുഴുവന്‍ ഉണ്ടായിരുന്നു. നിലത്ത് കൊല്ലപ്പെട്ട എനിക്കറിയാവുന്ന ആളുകളുടെ മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ നോക്കി ഭീകരര്‍ ചിരിക്കുന്നുണ്ടായിരുന്നു.'- അദ്ദേഹം പറഞ്ഞു


ഹമാസ് ഭീകരര്‍ അദ്ദേഹത്തെ ഒരു കാറിന്റെ ഡിക്കിയിലേക്ക് വലിച്ചെറിഞ്ഞു. ഗാസയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. തന്റെ കുടുംബം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അയാള്‍ക്ക് അറിയില്ലായിരുന്നു. അവരെ രക്ഷിക്കാന്‍ ആഗ്രഹിച്ച്, തന്റെ കുടുംബം ഒളിച്ചിരുന്ന വീടിന് തീയിടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം തീവ്രവാദികള്‍ക്ക് കീഴടങ്ങുകയായിരുന്നു. എട്ടര മാസം അദ്ദേഹം ഒരു ഭൂഗര്‍ഭ തുരങ്കത്തിലും, മറ്റൊരു അഞ്ച് മാസം ഗാസയിലെ അഞ്ച് വ്യത്യസ്ത വീടുകളില്‍ തടവിലുമായി കഴിയേണ്ടി വന്നു. അവിടെ അദ്ദേഹത്തെ ബന്ധിച്ചവര്‍ ചങ്ങലകളില്‍ കെട്ടിയിട്ടു, പട്ടിണി കിടന്നു, അടിസ്ഥാന മനുഷ്യ സുഖസൗകര്യങ്ങള്‍ പോലും നിഷേധിച്ചു.

പക്ഷേ അദ്ദേഹം സ്വയം ഒരു ദൗത്യം ഏറ്റെടുത്തു. ഒരിക്കലും തന്റെ മനുഷ്യത്വം നഷ്ടപ്പെടരുതെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. മരണത്തെ നേരിടുകയാണെന്ന് ഭയന്ന നിമിഷങ്ങളില്‍ പോലും, അദ്ദേഹം അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. 'ഞാന്‍ ഒരു ഇരയല്ല. മരണത്തെ വരിക്കേണ്ടി വ്‌നനാലും തല ഉയര്‍ത്തി അത് നേരിടും. ഞങ്ങള്‍ മറുവശത്തേക്കാള്‍ ശക്തരാണ്.'- അദ്ദേഹം പറഞ്ഞു.

കിബ്ബുട്‌സ് ബീരി ഗാസയില്‍ നിന്ന് വെറും ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ്. ഏകദേശം അഞ്ചര മൈല്‍ അകലെ. പക്ഷേ ആ ചെറിയ ദൂരത്തെ രണ്ട് വ്യത്യസ്ത ലോകങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അര മണിക്കൂര്‍ ഡ്രൈവ്, രണ്ട് വ്യത്യസ്ത ലോകങ്ങള്‍,ആദ്യത്തേത് - അവിശ്വസനീയമാംവിധം യുക്തിക്ക് അതീതവുമായ ക്രൂരത. വെറും 30 മിനിറ്റ് അകലെ അതിര്‍ത്തിയുടെ ഈ വശത്ത്, വിവേകത്തിന്റെയും യുക്തിയുടെയും അന്തസ്സിന്റെയും കാരുണ്യത്തിന്റെയും ഒരു ലോകം. ടാല്‍ പറയുന്നു.

തന്റെ 505 ദിവസത്തെ തടവിന്റെ എല്ലാ വിശദാംശങ്ങളും അയാള്‍ ഓര്‍ക്കുന്നു. പട്ടിണിയിലും പീഡനത്തിലും മരണസാധ്യതയിലും കഴിയുന്ന രണ്ട് സഹ തടവുകാര്‍ക്കുവേണ്ടിയാണ് താല്‍ തന്റെ കഥ പറയാന്‍ ആഗ്രഹിക്കുന്നത്. 'ഒരു ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു മനുഷ്യന്‍  ജീവനോടെ പുറത്തുവരുന്നതുപോലെ, ഞാന്‍ തടവിലായിരുന്ന തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന് വീണ്ടും ജനിച്ചു,' അദ്ദേഹം പറയുന്നു. എന്നാല്‍ അദ്ദേഹം തന്റെ സഹോദരന്മാര്‍ എന്ന് വിളിക്കുന്ന എവ്യാറ്റര്‍ ഡേവിഡ്, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. അവര്‍ ഇപ്പോഴും അവിടെയുണ്ടെന്ന് അറിഞ്ഞ് തനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. വേദനക്കിടയിലും താന്‍ തടവിലായിരുന്ന സമയത്ത് തങ്ങളുടെ കുടുംബത്തില്‍ നാല് കുഞ്ഞുങ്ങള്‍ ജനിച്ചെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam