ബാങ്കോക്ക്: റോഡ് തകര്‍ന്ന് ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടു.
തായ്‌ലാന്‍ഡിലെ തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. തിരക്കേറിയ റോഡില്‍
പെട്ടെന്ന് ഗര്‍ത്തം രൂപപ്പെടുകയും അത് പിന്നീട് കൂറ്റന്‍ കുഴിയാവുകയും
ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട്
ചെയ്തിട്ടില്ല. മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
റോഡിന്റെ
ഒരു ഭാഗം മാത്രമാണ് ആദ്യ ഘട്ടത്തില്‍ തകര്‍ന്നത്. പിന്നീട് അത് വന്‍
ഗര്‍ത്തമായി മാറുകയായിരുന്നു. പോസ്റ്റുകളും മറ്റും കുഴിയിലേക്ക്
ഇടിഞ്ഞുവീഴുകയും ചെയ്തു. ഭീതിയോടെയും അത്ഭുതത്തോടെയും ആളുകള്‍ ചിതറിയോടി.
ഗര്‍ത്തം വലുതായതോടെ നാലുവരി പാത പൂര്‍ണമായും നിലംപരിശായി.
ഭൂഗര്‍ഭ
ട്രെയിന്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് റോഡ്
തകര്‍ന്നത്. റോഡിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി
താത്ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്ത്
സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍
തുടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
