പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സാങ്-ബോ (44) അന്തരിച്ചു. പ്യോങ്‌ടെക്കിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:40ഓടെയാണ് ഒരു കുടുംബാംഗം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം മരണത്തിൽ ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും മരണകാരണം വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണ്. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് മരണകാരണം പുറത്തുവിടാനാകില്ലെന്നും സ്വകാര്യത മാനിക്കണമെന്നുമാണ് നടന്റെ ഏജൻസിയായ കൊറിയ മാനേജ്‌മെന്റ് ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 29ന് രാവിലെ 10:30ന് പ്യോങ്‌ടെക്കിലെ ജുങ്കാങ് ഫ്യൂണറൽ ഹോമിൽ സംസ്കാര ചടങ്ങുകൾ നടക്കും.
2022ൽ പൊതുസ്ഥലത്ത് അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് മയക്കുമരുന്ന് കേസിൽ ലീ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ നാഷണൽ ഫോറൻസിക് സർവീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ അദ്ദേഹം കുറ്റവിമുക്തനാവുകയായിരുന്നു. വ്യക്തിപരമായ നഷ്ടങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദവും ആന്റി-ഡിപ്രസന്റ് മരുന്നുകളുടെ സ്വാധീനവുമാണ് പെരുമാറ്റ വ്യതിയാനത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
2006ൽ ഇൻവിസിബിൾ മാൻ ചോയ് ജാങ് സൂ എന്ന ഡ്രാമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം. പിന്നീട് മിസ് മോണ്ടെ-ക്രിസ്റ്റോ, ദ എലഗന്റ് എംപയർ, പ്രൈവറ്റ് ലൈവ്സ് തുടങ്ങിയ പ്രോജക്ടുകളിലൂടെ ശ്രദ്ധേയനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പശ്ചിമേഷ്യയിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് വർഷമെടുക്കും; ആഗോള വിപണിയിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര
പഠനച്ചെലവിൽ നട്ടംതിരിഞ്ഞ് ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ; സ്റ്റൈപ്പൻഡിന്റെ 60 ശതമാനവും വാടകയ്ക്ക്, മാഞ്ചസ്റ്ററിലെ
റഷ്യ ബ്രിട്ടനെ ആക്രമിച്ചാൽ എന്തുഭവിക്കും? ഒരു 'ഡേ-ബൈ-ഡേ' യുദ്ധസാഹചര്യം; ഭയാനകമായ മുന്നറിയിപ്പുമായി സൈനിക
ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് പുതിയ ദൗത്യം; യുദ്ധം അവസാനിച്ചാലുടൻ ചർച്ചകൾ തുടങ്ങാൻ ലോകരാജ്യങ്ങൾ