സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

APRIL 23, 2025, 1:22 AM

അൽഖോബാർ: സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കൽ ഹൗസ്, മുകേഷ് കുമാറിനെയാണ് തുഖ്ബയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. 

17 വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. ഈ കമ്പനിയിൽ തന്നെ ദുബൈ, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിലും മുകേഷ് ജോലി ചെയ്തിട്ടുണ്ട്. 2020ൽ ആണ് സൗദിയിലെത്തിയത്. 

രമേശൻ നായർ - ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam