ആകാശത്തെ അറേബ്യൻ കരുത്ത് ! സുരക്ഷിത വിമാനക്കമ്പനിയിൽ ഇടംനേടി എമിറേറ്റ്സും ഖത്തര്‍ എയര്‍വേയ്സും

JUNE 16, 2025, 10:21 PM

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടംനേടി എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്സും. എയര്‍ലൈന്‍ റേറ്റിങ് ഡോട് കോം പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിലാണ് നേട്ടം.

പട്ടികയില്‍ ഇരു വിമാനകമ്പനികളും മൂന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനിയായി എയര്‍ ന്യൂസിലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു.

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രാ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ പട്ടിക പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വിമാനങ്ങളുടെ കാലപ്പഴക്കം, വലുപ്പം, അപകട നിരക്ക്, ലാഭക്ഷമത, പൈലറ്റുമാരുടെ വൈദഗ്ധ്യം, പരിശീലനം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് എയര്‍ലൈന്‍ റേറ്റിങ് ഡോട്ട് കോം ഈ പട്ടിക തയ്യാറാക്കുന്നത്. 

ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് രണ്ടാം സ്ഥാനത്ത് എത്തി. ഖത്തര്‍ എയര്‍വേസിന് പുറമെ, യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്സ്, എത്തിഹാദ് വിമാനക്കമ്പനികളും ആദ്യ പത്തില്‍ ഇടംപിടിച്ച് അറബ് വ്യോമയാന മേഖലയുടെ മികവ് തെളിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam