കാശ്മീർ :നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകനായ അമീർ ഹംസയുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.
ലാഹോറിലെ വസതിയിൽ ഉണ്ടായ അപകടത്തിൽ അമീർ ഹംസയ്ക്ക് പരിക്കേറ്റതായും ലാഹോറിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
വസതിക്കുള്ളിൽ വെടിയേറ്റതാണോ അതോ മരിച്ചതാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമീറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
ലഷ്‌കർ-ഇ-തൊയ്ബയുടെ 17 സ്ഥാപകരിൽ ഒരാളായ അമീർ ഹംസ, തീവ്ര പ്രസംഗങ്ങളിലൂടെയും ലശ്കറിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ഭീകരസംഘടനക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പണം സ്വരൂപിക്കുന്നതിനും ഭീകരരെ വിട്ടയക്കാനുള്ള മധ്യസ്ഥ ചർച്ചകളിലും ഇയാൾ ഏർപ്പെട്ടിരുന്നു.
2018ൽ സാമ്പത്തിക സഹായങ്ങൾ കുറഞ്ഞതോടെ ലഷ്‌കറുമായി അകലം പാലിച്ച അമീർ ജയ്ശെ മൻഫാഖ എന്ന പുതിയ ഭീകര സംഘടന രൂപീകരിച്ചു. എന്നാൽ, ലഷ്‌കറെ ത്വയ്യിബയുമായുള്ള ബന്ധം തുടർന്നുപോന്നിരുന്നു. ജമ്മു കശ്മീർ അടക്കമുള്ള സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും വാർത്തകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
