ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ 'വിശ്വസ്തതയോടെ നടപ്പിലാക്കാന്‍' പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാന്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയശേഷമാണ് പാകിസ്താന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുടെ സൈന്യം 'ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നു' എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.
'വെടിനിര്‍ത്തല്‍ സുഗമമായി നടപ്പിലാക്കുന്നതിലെ ഏത് പ്രശ്നങ്ങളും ഉചിതമായ തലങ്ങളില്‍ ആശയവിനിമയത്തിലൂടെ പരിഹരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സൈനികരും സംയമനം പാലിക്കണം,' പാക് പ്രസ്താവനയില്‍ പറയുന്നു.
രാജസ്ഥാനിലെ ബാര്‍മര്‍, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ പല അതിര്‍ത്തി ജില്ലകളിലും ഷെല്ലാക്രമണത്തിലൂടെയും ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഇവിടെയെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്