കൊളംബിയൻ പ്രസിഡൻ്റ് സ്ഥാനാർഥി മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു

JUNE 7, 2025, 10:05 PM

ബൊഗോട്ട: കൊളംബിയൻ സെനറ്ററും പ്രസിഡൻ്റ് സ്ഥാനാർഥിയുമായ മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിലെ ഫോണ്ടിബോർ പാർക്കിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്. 

ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ട്. കൊളംബിയയിലെ പ്രതിപക്ഷ പാർട്ടിയായ സെൻട്രോ ഡെമോക്രാറ്റിക്കോയുടെ സ്ഥാനാർഥിയായിരുന്നു 39കാരനായ മിഗേല്‍ ഒറീബേ. 

വെടിവെയ്ക്കുന്ന ഓണ്‍ലൈന്‍ ദൃശ്യങ്ങളില്‍ ഒറീബേയുടെ തലയില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി കാണാം. ഒറീബയെ ബൊഗോട്ടയിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെച്ച ആളെ പിടികൂടിയതായി ബൊഗോട്ട മേയർ അറിയിച്ചു.

vachakam
vachakam
vachakam

വെടിവയ്പ്പിനെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സർക്കാർ ഉടനടി അപലപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ ആവർത്തിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam