ബെയ്ജിംഗ്: പാകിസ്ഥാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, ദേശീയ സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങളുടെ രാജ്യം തുടര്‍ന്നും പാകിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.
പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഈ അഭിപ്രായങ്ങള്‍ പറഞ്ഞതെന്ന് ചൈനീസ് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭാഷണത്തിനിടെ, പ്രാദേശിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ദാര്‍, വാങ് യിയെ ധരിപ്പിച്ചു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പാകിസ്ഥാന്റെ ഉത്തരവാദിത്തത്തോടെയുള്ള സമീപനത്തെ വാങ് യി അഭിനന്ദിച്ചു.
'പാകിസ്ഥാന്റെ എല്ലാ കാലാവസ്ഥയിലെയും തന്ത്രപരമായ സഹകരണ പങ്കാളിയും ഉരുക്കു പോലെ ഉറച്ച സുഹൃത്തുമായ ചൈന, അതിന്റെ പരമാധികാരം, പ്രദേശിക സമഗ്രത, ദേശീയ സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാകിസ്ഥാനോടൊപ്പം ഉറച്ചുനില്‍ക്കുന്നത് തുടരുമെന്ന് വാങ് യി വീണ്ടും ഉറപ്പിച്ചു,' വിദേശകാര്യ ഓഫീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്