മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച ഫോൺ സംഭാഷണം നടത്തുമെന്ന് ക്രെംലിൻ സ്ഥിരീകരിച്ചു.
റഷ്യ അത്തരമൊരു സംഭാഷണത്തിന് തയ്യാറെടുക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇരു നേതാക്കളും എന്താണ് ചർച്ച ചെയ്യുന്നതെന്ന് ക്രെംലിൻ പറഞ്ഞിട്ടില്ല.
ചൊവ്വാഴ്ച പുടിനുമായി സംസാരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് ഉക്രെയ്ന്‍ മുമ്ബ് സമ്മതം നല്‍കിയിരുന്നു.
എന്നാല്‍, വെടിനിര്‍ത്തലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പുടിന്‍ ചില വ്യവസ്ഥകള്‍ ആവശ്യപ്പെടുകയും ചെയ്തതോടെ വെടിനിര്‍ത്തല്‍ എന്ന ആശയം ഒന്നുമാകാതെ അലസുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്