ലണ്ടൻ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അഭിമുഖം നടത്താൻ മോസ്‌കോയിലെത്തിയ പത്രപ്രവർത്തകൻ ടക്കർ കാൾസണെ വിമർശിച്ച് മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
“ടക്കർ കാൾസൺ ക്രെംലിനിൽ പോയി നടത്തിയ അഭിമുഖത്തിലൂടെ അദ്ദേഹം ലോകമെമ്പാടുമുള്ള തൻ്റെ കാഴ്ചക്കാരെയും ശ്രോതാക്കളെയും വഞ്ചിച്ചിരിക്കുകയാണ്. കാൾസൺ സ്വേച്ഛാധിപതിയുടെ ഡിക്റ്റഫോണായി മാറി, ഇതിലൂടെ അദ്ദേഹം ആധുനിക ജേർണലിസത്തിന് തന്നെ നാണക്കേടുണ്ടാക്കി എന്നും ജോൺസൺ പറഞ്ഞു.
വിവാദമായ രണ്ട് മണിക്കൂർ അഭിമുഖത്തിൽ, പുടിൻ ഉക്രെയ്നിലെ യുദ്ധത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. പുടിന്റെ പ്രവർത്തിയെ ചോദ്യം ചെയ്യാനോ ഉക്രെയ്‌നിലെ സാധാരണക്കാരെ കൊല്ലുന്നതിനെക്കുറിച്ച് ചോദിക്കുന്നതിലോ കാൾസൺ പരാജയപ്പെട്ടുവെന്നും ജോൺസൺ പറഞ്ഞു.
അഭിമുഖത്തിൽ 2022 ൽ ഉക്രെയ്നുമായുള്ള സമാധാന ചർച്ചകൾ താളം തെറ്റിയതിന് അന്നത്തെ പ്രധാനമന്ത്രി ജോൺസനെ പുടിൻ കുറ്റപ്പെടുത്തി. അതേസമയം കാൾസണുമായുള്ള പുടിൻ്റെ അഭിമുഖം "ഹിറ്റ്‌ലറുടെ പ്ലേബുക്കിൽ" നിന്ന് നേരിട്ടുള്ളതാണെന്നാണ് ജോൺസൺ അഭിപ്രായപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്