ധാക്ക: സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പൊതുജനങ്ങളുടെ പിന്തുണയോടെ നടപടി എടുക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസും സഹായികളും ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
'ഏതെങ്കിലും നടപടികള്‍ സര്‍ക്കാരിന്റെ സ്വയംഭരണം, പരിഷ്‌കരണ ശ്രമങ്ങള്‍, നീതിന്യായ പ്രക്രിയകള്‍, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ അല്ലെങ്കില്‍ സാധാരണ പ്രവര്‍ത്തനം എന്നിവയെ തടസ്സപ്പെടുത്തുകയും അതുവഴി അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് അസാധ്യമാക്കുകയും ചെയ്താല്‍, സര്‍ക്കാര്‍ ജനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും,' മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ഇടക്കാല സര്‍ക്കാരിനെ രക്ഷിക്കാന്‍ തെരുവുകളിലടക്കം എല്ലാ മുന്നണികളിലും പോരാടാന്‍ യൂനുസ് അനുയായികള്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ ഭരണത്തെ അട്ടിമറിച്ചതും ധാക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയതും യൂനുസ് അനുയായികളും തീവ്ര ഇസ്ലാമിക സംഘടനകളും നടത്തിയ വലിയ പ്രക്ഷോഭമായിരുന്നു. അതിനുശേഷം രൂപം കൊണ്ട ഇടക്കാല സര്‍ക്കാര്‍ പ്രതിഷേധക്കാരുടെയും തീവ്ര ഇസ്ലാമിക സംഘടനകളുടെയും ആവശ്യങ്ങള്‍ക്ക് വഴങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
