ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചു ഇറാൻ; താറുമാറായി വ്യോമഗതാഗതം

JUNE 12, 2025, 11:59 PM

ഡൽഹി: ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചതോടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയോ ചെയ്തതായി റിപ്പോർട്ട്. 

അതേസമയം ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കും ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 16 വിമാന സർവീസുകളെയാണ് ആക്രമണം ബാധിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

വഴി തിരിച്ചു വിട്ട വിമാന വിവരങ്ങൾ 

vachakam
vachakam
vachakam

AI130 – ലണ്ടൻ ഹീത്രോ-മുംബൈ – വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു


AI102 – ന്യൂയോർക്ക്-ദില്ലി – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു

vachakam
vachakam
vachakam


AI116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു


vachakam
vachakam
vachakam

AI2018 – ലണ്ടൻ ഹീത്രോ-ദില്ലി – മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു


AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരികെവന്നു


AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് തിരികെവന്നു


AI103 – ദില്ലി-വാഷിംഗ്ടൺ – ദില്ലിയിലേക്ക് തിരികെവന്നു


AI106 – ന്യൂവാർക്ക്-ദില്ലി – ദില്ലിയിലേക്ക് തിരികെവന്നു


AI188 – വാൻകൂവർ-ദില്ലി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു


AI101 – ദില്ലി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു


AI126 – ചിക്കാഗോ-ദില്ലി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു


AI132 – ലണ്ടൻ ഹീത്രോ-ബെംഗളൂരു – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു


AI2016 – ലണ്ടൻ ഹീത്രോ-ദില്ലി – വിയന്നയിലേക്ക് തിരിച്ചുവിട്ടു


AI104 – വാഷിംഗ്ടൺ-ദില്ലി – വിയന്നയിലേക്ക് തിരിച്ചുവിട്ടു


AI190 – ടൊറന്റോ-ദില്ലി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു


AI189 – ദില്ലി-ടൊറന്റോ – ദില്ലിയിലേക്ക് തിരിച്ചുവന്നു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam