ഷക്കീറയുടെ സംഗീത പരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

APRIL 27, 2026, 8:33 PM

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള വിഖ്യാതമായ കോപ്പകബാന ബീച്ചില്‍ ഗായിക ഷക്കീറയുടെ സംഗീത പരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഗബ്രിയേല്‍ ഡി ജീസസ് ഫിര്‍മിനോ എന്ന തൊഴിലാളിയാണ് മരിച്ചത്. 28 വയസായിരുന്നു. ഏപ്രില്‍ 26 നാണ് അപകടം നടന്നത്.

സ്റ്റേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ ലിഫ്റ്റിംഗ് സിസ്റ്റത്തിനിടയില്‍ കുടുങ്ങിയാണ് തൊഴിലാളിക്ക് പരിക്കേറ്റത്. സ്റ്റേജിലെ രണ്ട് എലിവേറ്ററുകള്‍ക്കിടയില്‍ കുടുങ്ങി അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍്കുകയായിരുന്നു. ഉടന്‍ തന്നെ മിഗ്വല്‍ കുട്ടോ മുനിസിപ്പല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണോ അപകടം നടന്നതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റൊരു തൊഴിലാളി അബദ്ധത്തില്‍ എലിവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

മെയ് രണ്ടിന് നടക്കാനിരിക്കുന്ന ഈ സൗജന്യ സംഗീതപരിപാടിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്‍പ് മഡോണ, ലേഡി ഗാഗ തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ബീച്ചില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ സംഘാടകര്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam