ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ഐഇഡി ഉപയോഗിച്ച് വിദൂര നിയന്ത്രിത സ്‌ഫോടനമാണ് നടത്തിയത്. പ്രവിശ്യയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
വെള്ളിയാഴ്ച ഇവിടെ ജയില്‍ വാന്‍ ആക്രമിച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒരു പ്രധാന ഹൈവേയില്‍ 40 ഓളെ സായുധരായ ആളുകളാണ് പൊലീസുകാരെ ബന്ദികളാക്കിയത്.
ജയിലില്‍ നിന്ന് കൊണ്ടുപോകുകയായിരുന്ന തടവുകാരെ മോചിപ്പിച്ച ശേഷമാണ് പൊലീസുകാരെ ബന്ദികളാക്കിയത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഒരു ബാങ്കിനും അക്രമികള്‍ തീയിട്ടു. ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി.
അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ധാതുസമ്പന്നമായ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ വളരെക്കാലമായി വിഘടനവാദ കലാപവുമായി പൊരുതുകയാണ്. ബലൂച് വിമോചന പോരാളികള്‍ പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിദേശ പൗരന്മാരെയും സൈനികരെയും പൊലീസിനെയും ലക്ഷ്യമിടുന്നു. ചൈനയുടെ പിന്തുണയോടെയുള്ള അടിസ്ഥാന സൗകര്യ, ഊര്‍ജ്ജ പദ്ധതികളും ആക്രമിക്കപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്