ബലൂചിസ്ഥാൻ: പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ബോംബാക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു. 90 പാക് സൈനികർ കൊല്ലപ്പെട്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം. ഖേതയിൽ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം.
ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് മേധാവി സഫർ സമാനി പറഞ്ഞു. സമീപത്തുള്ള മറ്റൊരു വാഹനത്തിനും സ്ഫോടനത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്